............... 23rd October-MAHSS Thuravoor, SAUPS Thuravoor ..............

റവന്യൂജില്ലാതലത്തിലേക്ക് അര്‍ഹതനേടിയ 1,2 സ്ഥാനക്കാരോ അവരുടെ അധ്യാപകരോ 29/10 തിങ്കളാഴ്‌ച 2 മണിക്ക് AEO ഓഫീസില്‍ എത്തിച്ചേരുക. ID കാര്‍‍ഡ് ?? അന്നേദിവസം ഒപ്പിട്ട് തരുന്നതാണ്.

Monday, October 8, 2018


  • ഈ വര്‍ഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തിപരിചയ സാമൂഹ്യശാസ്ത്ര ഐ ടി മേള ഒക്ടോബര്‍ 23 ന് എം എ എച്ച് എസ് എസ് തുറവൂരിലും എസ് എ യു പി എസ് തുറവൂരിലുമായി നടത്തുന്നു
  • കഴിഞ്ഞ വര്‍ഷത്തില്‍ നിന്നു വ്യത്യസ്തമായി ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്കു മാത്രമായിരിക്കും ഉപജില്ലാതല മത്സരങ്ങള്‍.
  • ഓരോ മേളയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് അതാത് ക്ലബ്ബ് കണ്‍വീനര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്
  • പങ്കെടുക്കുന്നവരുടെ പേരുകള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള അവസാന ദിവസം ഒക്ടോബര്‍ 16 ന് വൈകുന്നേരം 5 മണിവരെയായിരിക്കും 
  • ഡാറ്റ എന്‍ട്രി വെബ്സൈറ്റില്‍ ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിം പാസ്‍വേഡ് എന്നിവ സ്കൂള്‍ കോഡ് തന്നെ നല്‍കേണ്ടതാണ്
  • തുടര്‍ന്ന് പാസ്‌വേഡ് മാറ്റാവുന്നതാണ്
  • ശാസ്ത്രമേളയുടെ രജിസ്ട്രേഷന്‍ 22-10-2018 തിങ്കള്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെ മാത്രം തുറവൂര്‍ MAHSS ല്‍ വെച്ച് നടത്തുന്നതാണ്.
  • രജിസ്ട്രേഷനു വരുമ്പോള്‍ HS വിഭാഗം 1500 രുപയും HSS വിഭാഗം 2000 രുപയും അഫിലിയേഷന്‍ ഫീസ് നല്‍കേണ്ടതാണ്.